
തിരുവനന്തപുരം:ഡീസലിനു പകരം പ്രകൃതിവാതകം
തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ ഡീസലിനു പകരം പ്രകൃതിവാതകം ഉപയോഗിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണെ്‌ടന്ന് ഗതാഗതമന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ഇതിനായി കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതിക്കായി ആവശ്യപ്പെടും. മൂന്ന് വര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി.യെ ബ്രേക്ക് ഇവണിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മാത്യു ടി തോമസ് നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു.