
10 പൈസ നിരക്കില്‍ വെര്‍ജിന്‍ മൊബൈല്‍
കൊച്ചി: മിനിറ്റിന് 10 പൈസ നിരക്കില്‍ ഔട്ട്‌ഗോയിംഗ് കോളുകള്‍ നല്‍കുന്ന പദ്ധതി വെര്‍ജിന്‍ മൊബൈല്‍ വിപണിയിലെത്തിച്ചു. കേവലം 28 രൂപയുടെ പ്രതിമാസ പാക്കേജിലാണ് ഈ നിരക്ക്.ഇന്ന് ടെലികോം വിപണിയില്‍ ലഭ്യമായ ഏറ്റവും ആകര്‍ഷകമായ പാക്കേജാണിത്. വെര്‍ജിന്‍ മൊബൈല്‍ നെറ്റ് വര്‍ ക്കിലേക്കുള്ള കോളുകള്‍ക്കാണ് ഈ സ്‌കീം ബാധകമാവുക.വെര്‍ജിന്‍ മൊബൈലില്‍ കോളുകള്‍ക്കെല്ലാം കമ്പനി മിനിറ്റിന് 10 പൈസ വച്ച് ക്രെഡിറ്റ് നല്‍കുന്നത് പരിഗണിക്കുമ്പോള്‍ ഫലത്തില്‍ ചെലവില്ലാതെ ഫോണ്‍ ചെയ്യാനുള്ള അവസരമാണ് ഈ പാക്കേജ് വാഗ്‌ദാനം ചെയ്യുന്നതെന്ന് അധികൃതര്‍ പറഞ്ഞു.