സുന്ദരിപട്ടം മെന്‍ഡോസയ്‌ക്ക്
നാട്രാങ്(വിയറ്റ്‌നാം):ആദ്യമായി ഒരു കമ്യൂണിസ്റ്റ് രാജ്യത്ത് നടന്ന ലോകസൗന്ദര്യമത്സരത്തില്‍ 2008ലെ വിശ്വ സുന്ദരിപട്ടം വെനിസ്വേലയില്‍ നിന്നുള്ള ഡയാന മെന്‍ഡോസയ്‌ക്ക് ലഭിച്ചു.22 കാരിയായ ഡയാനയ്‌ക്ക് മുന്‍വര്‍ഷത്തെ സുന്ദരിയായ റിയോ മോറി കിരീടം കൈമാറി. കൊളംമ്പിയയിലെ ടാലിയാന വര്‍ഗോസയാണ് ഫസ്റ്റ് റണ്ണറപ്പ്. ലോകമെങ്ങുമുള്ള ആയിരക്കണക്കിന് സൗന്ദര്യ പ്രേമികളെ ആകാംക്ഷയുടെ മുള്‍ മുനയില്‍ നിര്‍ത്തിയ മത്സരത്തിനൊടുവിലാണ് വെനിസ്വലിയന്‍ സുന്ദരിയെത്തേടി സൗന്ദര്യ റാണിപ്പട്ടം എത്തിയത്. 79 സുന്ദരികളെ പിന്‍തള്ളിയാണ് ഡയാന മെന്‍ഡോസ സൗന്ദര്യ റാണിയായത്.വിയറ്റ്‌നാമിലെ കടല്‍ത്തീര നഗരമായ നാട്രാങ്ങിലാണ് സൗന്ദര്യ മത്സരം നടന്നത്.മിസ് ഡൊമിനിക്കന്‍ റിപബ്ലിക് മിയാനെ ക്രുസ് ഗോണ്‍സാല്‍വസ്, മിസ് മെക്‌സിക്കോ എലീസ നജേറ, മിസ് റഷ്യ വെറ ക്രസോവ എന്നിവരാണ് ഫൈനലിലെത്തിയ മറ്റുള്ളവര്‍.വിയറ്റ്‌നാം കലാപകാലത്ത് ഡയാന മെന്‍ഡോസയെ കലാപകാരികള്‍ തട്ടിക്കൊണ് ട് പോയിരുന്നു.