
നഴ്‌സിംഗ് പ്രവേശനം
തിരുവനന്തപുരം:ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള 14 സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌ക്കൂളിലേയ്‌ക്കും കൊല്ലം ആശ്രാമത്തെ പട്ടികജാതി . വര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുള്ള നഴ്‌സിംഗ് സ്‌ക്കൂളിലേയ്‌ക്കും ഒക്‌ടോബറില്‍ തുടങ്ങുന്ന ജനറല്‍ നഴ്‌സിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി വിഷയങ്ങളോടെ പ്ലസ് ടൂ . തത്തുല്യ പരീക്ഷ 45 . മാര്‍ക്കോടെ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരാകണം. എസ്.സി . എസ്.ടി വിഭാക്കാര്‍ക്ക് പാസ്സ് മാര്‍ക്ക് മതിയാകും. ആശ്രാമം ഒഴികെ, മറ്റു 14 സ്‌കൂളുകളില്‍ ആകെയുള്ള 334 സീറ്റുകളില്‍ 20 . സീറ്റ് ആണ്‍കുട്ടികള്‍ക്കാണ്. മെരിറ്റ് സീറ്റുകളില്‍ ഓരോ സീറ്റ് വീതം സംസ്ഥാന സൈനിക നാവിക . വൈമാനിക ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്ന വിമുക്തസൈനികരുടെയും പ്രതിരോധ സേനയില്‍ സേവനത്തിലിരിക്കെ കാണാതായവരുടെയും മരണപ്പെട്ടവരുടെയും സന്താനങ്ങളായ . ആശ്രിതരായ പെണ്‍കുട്ടികള്‍ക്കും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കും നീക്കിവച്ചിരിക്കുന്നു. ഒരു മെരിറ്റ് സീറ്റ് പാരാ മിലിറ്ററി . എക്‌സ് . പാരാ മിലിറ്ററി ജീവനക്കാരുടെ ആശ്രിതരായ പെണ്‍കുട്ടികള്‍ക്കാണ്. റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന ഈ സീറ്റ് 2008ല്‍ തൃശ്ശൂര്‍ ജില്ലയ്‌ക്കാണ്. രണ്ടു മെരിറ്റ് സീറ്റ് അനാഥാലയം അന്തേവാസികള്‍ക്കാണ്. 2008ല്‍ ഈ സീറ്റ് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ നഴ്‌സിംഗ് സ്‌കൂളുകളിലേക്കാണ്. പ്രായം 2008 ജൂണ്‍ ഒന്നിന് 17ല്‍ കുറയാനോ 27ല്‍ കൂടാനോ പാടില്ല. പിന്നോക്ക സമുദായക്കാര്‍ക്ക് മൂന്ന് വര്‍ഷവും പട്ടികജാതി . വര്‍ഗ്ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും പ്രായ പരിധി ഇളവുണ്ട്. ശരിയായ ആരോഗ്യമുള്ളവരാകണം. അംഗവൈകല്യമുള്ളവര്‍ അപേക്ഷിക്കാന്‍ പാടില്ല. അപേക്ഷാഫാറവും വിവരവും അതതു ജില്ലയിലെ നഴ്‌സിംഗ് സ്‌കൂളുകളില്‍ 100 . . രൂപ നേരിട്ടടച്ചാല്‍ ലഭിക്കും. പട്ടികജാതി . വര്‍ഗ്ഗക്കാര്‍ക്ക് സൗജന്യമാണ്. അപേക്ഷ അതതു ജില്ലയിലെ നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് അയക്കണം. പൂരിപ്പിച്ച് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31. കൂടുതല്‍ വിവരം ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റ്, ജില്ലാ മെഡിക്കല്‍ ആഫീസ്, നഴ്‌സിംഗ് സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.