Anweshanam - http://www.anweshanam.com
മുടിയുടെ ശത്രുക്കള്‍
http://www.anweshanam.com/articles/1963/1/-/Page1.html
Sulphikar Methar

 
By Sulphikar Methar
Published on July 13, 2008
 

താരനും അകാല നരയും മുടി
കൊഴിച്ചിലുമൊക


hair

മുടിയുടെ ശത്രുക്കള്‍.

താരനും അകാല നരയും മുടി കൊഴിച്ചിലുമൊക്കെയാണ്‌ മുടിയുടെ ഏറ്റവും വലിയ ശത്രുക്കള്‍.അധിക സമയമൊന്നും നഷ്‌ടപ്പെടുത്താതെ നിങ്ങളുടെ മുടിയെ സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങളിതാ ദിവസവും ഉറങ്ങുന്നതിന്‌ മുമ്പ്‌ മുടി നന്നായി ചീകുക.ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിച്ചേ മുടി കഴുകാവൂ.ദിവസവും ഷാമ്പൂ ഉപയോഗിക്കുന്നത്‌ മുടിക്ക്‌ കേടാണ്‌.നനഞ്ഞ മുടി ഒരിക്കലും ചീകരുത്‌.ഇപ്രകാരം ചെയ്യുന്നത്‌ മുടി പൊട്ടിപ്പോകാന്‍ കാരണമാകും.ഏതെങ്കിലും കണ്‌ടീഷണര്‍ ഉപയോഗിക്കുന്നത്‌ മുടിയുടെ ആരോഗ്യത്തിന്‌ ഗുണകരമാണ്‌.മുട്ടയുടെ വെള്ളക്കരുവും തൈരും യോജിപ്പിച്ചെടുത്താല്‍ കണ്‌ടീഷണറായി.ബ്യൂട്ടി ഷോപ്പുകളില്‍ നിന്ന്‌ വാങ്ങുന്ന രാസ വസ്‌തുക്കളുപയോഗിച്ച്‌ നിര്‍മ്മിച്ചവയേക്കാള്‍ ഫലപ്രദമാണിത്‌. ഡൈ ഉപയോഗിക്കാതിരിക്കുന്നതാണ്‌ നല്ലത്‌.അതിനു പകരം മൈലാഞ്ചി ഉപയോഗിക്കാം.മൈലാഞ്ചി കണ്‌ടീഷണറായും മുടിക്ക്‌ നിറം കിട്ടുന്നതിനും ഉപയോഗിക്കാവുന്നതാണ്‌.മുടിയുടെ അറ്റം പിളരാതിരിക്കാന്‍ ഒന്നര മാസം കൂടുമ്പോള്‍ മുടിയുടെ അറ്റം വെട്ടിക്കൊടുത്തുകൊണ്‌ടിരിക്കണം.റബ്ബര്‍ ബാന്‍ഡ്‌ ഉപയോഗിച്ച്‌ മുറുക്കെ മുടി കെട്ടിവയ്‌ക്കരുത്‌.മുടി കഴുകുവാന്‍ കഠിനമായ ചൂടോ തണുപ്പോ ഉള്ള വെള്ളം ഉപയോഗിക്കാന്‍ പാടില്ല.മുടി കൊഴിച്ചില്‍ കാലാവസ്ഥ വ്യതിയാനമനുസരിച്ച്‌ മുടി കൊഴിഞ്ഞു കൊണ്‌ടിരിക്കും.കാത്സ്യം അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ മുടി കൊഴിച്ചില്‍ ഒരു പരിധി വരെ തടയുംവിറ്റാമിന്‍ ഇ അടങ്ങിയ എണ്ണയുപയോഗിച്ച്‌ തലയില്‍ മസ്സാജ്‌ ചെയ്യുന്നത്‌ ഉത്തമമാണ്‌.എണ്ണമയം അധികമുള്ളമുടിയാണ്‌ നിങ്ങളുടേതെങ്കില്‍ വറുത്ത ആഹാര പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയാണ്‌ ഉചിതം