Anweshanam - http://www.anweshanam.com
ഖാദി ഹരമാകുന്നു.
http://www.anweshanam.com/articles/1955/1/-/Page1.html
Sulphikar Methar

 
By Sulphikar Methar
Published on July 13, 2008
 

കൊച്ചി : ഗാന്ധിയന്മാരുടെ ഇഷ്‌ടവേഷമായ
ഖാദി കോളേജ്‌


khadi

ഖാദി ഹരമാകുന്നു.

കൊച്ചി : ഗാന്ധിയന്മാരുടെ ഇഷ്‌ടവേഷമായ ഖാദി കോളേജ്‌ കുമാരിമാര്‍ക്കിടയില്‍ ഹരമാകുന്നു. ഖാദിയില്‍ തുന്നിയ ലോംഗ്‌ കുര്‍ത്തി ഹോട്ട്‌ ഇമേജ്‌ നല്‍കുമെന്നതാണ്‌ പെണ്‍മനസുകളെ ഈ വസ്‌ത്രങ്ങളിലേയ്‌ക്ക്‌ ആകര്‍ഷിയ്‌ക്കുന്നത്‌ .മുട്ടിനു താഴെ വരെ ഇറക്കമുള്ള ജുബ്ബാ കോളര്‍ വെച്ച ടോപ്പുകള്‍ക്ക്‌ വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്‌. ലൈറ്റ്‌ കളര്‍ പാന്റും ഖാദി ടോപ്പും ഹീലില്ലാത്ത ചെരുപ്പും ചെറിയ മൊട്ടു കമ്മലുമിട്ടെത്തുന്ന പെണ്ണിനെ ആരാണ്‌ നോക്കാത്തത്‌. വേണമെങ്കില്‍ ടോപ്പിനു മേലെ സ്റ്റോളും അണിയാം.<യൃ> കഴുത്തില്‍ ചിത്രപ്പണികളുള്ള ടോപ്പുകള്‍ക്കും ആവശ്യക്കാരേറെയാണെന്ന്‌ സ്റ്റൈല്‍ഗുരുവെന്നറിയപ്പെടുന്ന രാജസ്ഥാനി ഡിസൈനര്‍ ബിബി റുഷല്‍ പറയുന്നു. വേനല്‍ക്കാലത്ത്‌ തണുപ്പും തണുപ്പുകാലത്തു ചൂടും നല്‍കുന്നവയാണ്‌ ഖാദിയെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. പണ്‌ട്‌ രാഷ്‌ട്രിയക്കാര്‍ മാത്രമണിഞ്ഞിരുന്ന ഖാദി ഇപ്പോള്‍ വന്‍കിട വസ്‌ത്ര വ്യാപാര ശാലകളിലെ മുഖ്യ ആകര്‍ഷണമാണ്‌.