
പരുന്ത് വെള്ളിയാഴ്‌ച തിയേറ്ററുകളില്‍.
പരുന്ത് വെള്ളിയാഴ്‌ച തിയേറ്ററുകളിലെത്തും. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ബ്ലേഡ് പുരുഷോത്തമന്‍ മലയാള സിനിമക്ക് പുതിയ അനുഭവം നല്‍കുന്ന കഥാപാത്രമായിരിക്കും. ടി.എ. റസാഖ് തിരക്കഥയൊരുക്കിയ പരുന്തില്‍ ലക്ഷ്‌മിറായ് ആണ് നായിക. ജഗതി, ജയസൂര്യ, മാമുക്കോയ, കൊച്ചിന്‍ ഹനീഫ തുടങ്ങിയവര്‍ പരുന്തില്‍ അണിനിരക്കുന്നു. ഡ്രീം ടീം പ്രൊഡക്‌ഷന്‍സിനു വേണ്‌ടി ഹൗളി പോട്ടൂരാണ് പരുന്ത് നിര്‍മ്മിക്കുന്നത്.