തണ്ണിമത്തന്‍ പ്രകൃതിയുടെ വയാഗ്ര

തണ്ണിമത്തന്‍ പ്രകൃതിയുടെ വയാഗ്രയാണ്‌. തണ്ണിമത്തനെ ദാഹവും ക്ഷീണവും മാറ്റാനുള്ള വെറുമൊരു ഫലം എന്ന്‌ വിചാരിച്ച്‌ തള്ളിക്കളയരുത്‌. പഠനങ്ങള്‍ പ്രകാരം തണ്ണിമത്തന്‍ പ്രകൃതിയുടെ വയാഗ്രയാണ്‌. രക്തത്തിലെ കലകളില്‍ ഉത്തേജനം നല്‍കാനും ലൈംഗീകതൃഷ്‌ണ വര്‍ദ്ധിപ്പിക്കാനും തണ്ണിമത്തന്‍ സഹായിക്കുന്നുണ്‌ട്‌. അമേരിക്കയിലെ ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം തെളിഞ്ഞത്‌. മനുഷ്യ ശരീരത്തിന്‌ ഉത്തേജനം നല്‍കുന്ന ഫലമാണിതെന്ന്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയ ഭീം പാട്ടില്‍ പറഞ്ഞു. വിശദമായ പഠനത്തിലാണ്‌ തണ്ണിമത്തന്‍ ലൈംഗീക തൃഷ്‌ണ വര്‍ദ്ധിപ്പിക്കുമെന്ന്‌ മനസിലാക്കാന്‍ സാധിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. ഫിറ്റോന്യൂട്രിയന്‍സ്‌ എന്ന പദാര്‍ത്ഥമാണ്‌ തണ്ണിമത്തന്‌ ഈ ഗുണം നല്‍കുന്നത്‌. വയാഗ്രക്ക്‌ തുല്യമായ ഉത്തേജനം തണ്ണിമത്തന്‍ മനുഷ്യന്‌ പ്രദാനം ചെയ്യാന്‍ കാരണം അവയിലെ ലിസോപിന്‍, ബീറ്റ കരോട്ടിന്‍ എന്നീ ഘടകങ്ങളാണ്‌ .