വലിയൊരു റിംഗ്
ഒരു ജോഡി ജിമുക്ക, അല്ലെങ്കില്‍ മഴത്തുള്ളി കമ്മല്‍ അതുമല്ലെങ്കില്‍ വലിയൊരു റിംഗ്... ടീനേജുമുതല്‍ വിവാഹപ്രായമെത്തും വരെ ഒരു മലയാളിപ്പെണ്‍കൊടിയുടെ ആഭരണപ്പെട്ടിയിലുള്ള കമ്മല്‍ ഇതു മാത്രമായിരുന്നു. എന്നാല്‍ ഇന്ന് കമ്മലുകളുടെ രൂപവും ഭാവവും എത്രകണ്‌ട് മാറിയിരിക്കുന്നു. കമ്മല്‍ എന്നു പോലും പറയുന്നത് അപൂര്‍വം. സ്റ്റഡ്‌സ് എന്ന ഓമനപ്പേരില്‍ ഇവ പെണ്‍മനസില്‍ ചിരപ്രതിഷ്‌ഠ നേടിക്കഴിഞ്ഞു. ആഭരണങ്ങളില്‍ ഏറ്റവും കൂടുതലുള്ളതും കമ്മല്‍ തന്നെയാണ്. പല വലുപ്പത്തിലുള്ളവ, പല രൂപത്തിലുള്ളവ, പല വര്‍ണത്തിലുള്ളവ...ക്യാമ്പസ് കുമാരികളുടെ ഫാഷന്‍ കിറ്റിലേക്ക് ഒന്ന് നോക്കൂ. എത്ര ജോഡി കമ്മലുകളാണ് അതിനുള്ളില്‍. ഏറ്റവും കൂടുതല്‍ ഫാഷന്‍ ട്രെന്‍ഡ് ഇറങ്ങുന്നതും കമ്മലില്‍ തന്നെയാണ്.സ്‌ത്രീത്വത്തിന് ഏറ്റവും മാറ്റേകുന്ന ആഭരണം. നിങ്ങളുടെ കമ്മല്‍ മികച്ചതാണെങ്കില്‍ മറ്റൊരു ആഭരണവും അണിയാതെ തന്നെ എവിടേയും പോകാം; അന്തസോടെ തന്നെ... കാതില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന സ്റ്റഡുകള്‍ ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷന്‍ ആണ്. കഴുത്തൊപ്പം നീണ്‌ടു കിടക്കുന്ന കമ്മലുകളാണ് ഇപ്പോള്‍ ട്രെന്‍ഡി. ഒരു ജോഡി പുതിയ കമ്മല്‍ കിട്ടാനായി അമ്മയുടെ പിന്നാലെ നടന്നിരുന്ന ടീനേജുകാരികളെ ഇന്ന് എവിടെയെങ്കിലും കണ്‌ടെത്തുമോ? സ്വര്‍ണക്കമ്മലുകളെക്കുറിച്ച് എന്തിനു ചിന്തിക്കണം. പ്ലാറ്റിനം സില്‍വര്‍, പ്ലാസ്റ്റിക്, ഗോള്‍ഡ് പ്ലേറ്റഡ്, ബ്ലാക്ക് മെറ്റല്‍ എന്നുവേണ്‌ട ട്രെന്‍ഡിയായി നടക്കാന്‍ എന്തെല്ലാം വഴികള്‍. ഏതു ലേഡീസ് സ്റ്റോറില്‍ കയറിയാലും കമ്മലില്‍ അണിനിരക്കുന്നത്ര ഫാഷന്‍ മറ്റൊരു ആഭരണത്തിലും കാണാന്‍ സാധിക്കില്ല. വസ്‌ത്രത്തിനു ചേരുന്ന വിധം കമ്മല്‍ അണിയുകയെന്നതാണ് ഏറ്റവും പ്രധാനം. സാരിക്കു ധരിക്കുന്നതല്ല ചുരിദാര്‍ ഇടുമ്പോള്‍. ഇവയ്‌ക്കു രണ്‌ടിനൊപ്പം ഇടുന്നതല്ല ജീന്‍സിനൊപ്പം അണിയേണ്‌ടത്. അതുകൊണ്‌ട് ഓരോ വസ്‌ത്രത്തിനും അനുയോജ്യമായ കമ്മല്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്ലാസ്റ്റിക് മുത്തുകള്‍, ഗ്ലാസ് മുത്തുകള്‍, തടികള്‍ എന്നിവയാല്‍ നിര്‍മിതമായ കമ്മലുകള്‍ക്ക് അധികം വില നല്‍കേണ്‌ടിവരില്ല. മുപ്പതു രൂപ മുതല്‍ ലഭ്യമാണിവ. അതുകൊണ്‌ട് ദിവസേനയെന്നോണം മാറി അണിയേണ്‌ടവര്‍ക്ക് ഇവ ഏറെ പ്രയോജനകരമാണ്. ആകൃതിയിലായാലും വ്യത്യസ്‌ത പരീക്ഷിക്കാം. ചെറിയ സ്റ്റഡില്‍ വലിയ പെന്‍ഡന്റുകള്‍ തൂങ്ങിക്കിടക്കുന്ന ഡിസൈന്‍ കോളേജ് ഗേള്‍സിന് ഭംഗിയായിരിക്കും. ഹൃദയം, നക്ഷത്രം, ചിത്രശലഭം, പൂക്കള്‍ എന്നിവ കൊണ്‌ടുള്ള വലിയ പെന്‍ഡന്റുകള്‍ തെരഞ്ഞെടുക്കാം. <യൃ>മുഖത്തിന്റെ ആകൃതിക്ക് ഇണങ്ങുന്ന കമ്മലുകള്‍ വേണം ധരിക്കാം. ഫാഷന്‍ എന്നു വിചാരിച്ച് സ്വന്തം മുഖത്തിനിണങ്ങാത്ത കമ്മല്‍ ധരിച്ചാല്‍ കൂടുതല്‍ വൃത്തികേട് തോന്നുകയേയുള്ളൂ. ഇടത്തരം വലുപ്പത്തിലുള്ള കമ്മലുകള്‍ മുഖത്തിന് കുറച്ചുകൂടി വലുപ്പം തോന്നിപ്പിക്കും. അതേസമയം, ഏറെ ഞാന്നു കിടക്കുന്ന ഡ്രോപ്പുകള്‍ മുഖം ഏറെ നീണ്‌ടതായി തോന്നിപ്പിക്കും. നിങ്ങള്‍ക്ക് കൂര്‍ത്ത താടിയാണെങ്കില്‍ അറ്റത്ത് പരന്ന ഡിസൈനുള്ള കമ്മലുകള്‍ അണിയുന്നതാണു ഭംഗി. എന്നാല്‍ പരന്ന താടിയെല്ലാണ് നിങ്ങള്‍ക്കെങ്കില്‍ അറ്റം നേര്‍ത്ത കമ്മലുകള്‍ തെരഞ്ഞെടുക്കാം.