Anweshanam - http://www.anweshanam.com
പാരസ്ഥിതിക പ്രശ്‌നമായി പരിണമിക്കുന്നു
http://www.anweshanam.com/articles/1724/1/--/Page1.html
Sulphikar Methar

 
By Sulphikar Methar
Published on July 2, 2008
 

പാരസ്ഥിതിക പ്രശ്‌നമായി പരിണമിക്കുന്നു.:.
ഉപയോഗ ശൂന്യമായ മൊബൈല്‍
ഫോണുകള്‍


പാരസ്ഥിതിക പ്രശ്‌നമായി പരിണമിക്കുന

പാരസ്ഥിതിക പ്രശ്‌നമായി പരിണമിക്കുന്നു.

ഉപയോഗ ശൂന്യമായ മൊബൈല്‍ ഫോണുകള്‍ വന്‍ പാരസ്ഥിതിക പ്രശ്‌നമായി പരിണമിക്കുന്നു. ഇതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഇന്തോനേഷ്യയില്‍ അഞ്ചു ദിവസം നീണ്‌ടു നില്‍ക്കുന്ന സമ്മേളനം ആരംഭിച്ചു. ബാലിയില്‍ നടക്കുന്ന സമ്മേളനത്തില്‍ 170 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്‌ട്‌. ഇപ്പോള്‍ ഉപയോഗിക്കുന്ന 300 കോടിയോളം മൊബൈല്‍ ഫോണുകള്‍ ഉപയോഗശൂന്യമായാല്‍ ഉണ്‌ടാകാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്‌ സമ്മേളനത്തിന്റെ ചര്‍ച്ചാ വിഷയം. ഇലക്‌ട്രോണിക്‌ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച്‌ സമ്മേളനം മാര്‍ഗരേഖ തയ്യാറാക്കുന്നുണ്‌ട്‌. ഇന്തോനേഷ്യയിലെ തീര പ്രദേശങ്ങളില്‍ വിഷമാലിന്യങ്ങള്‍ തള്ളുന്നത്‌ കനത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്‌ടാക്കുന്നുണെ്‌ടന്ന്‌ സമ്മേളനത്തില്‍ സംസാരിച്ചു കൊണ്‌ട്‌ ഇന്തോനേഷ്യന്‍ മന്ത്രി രചുമത്‌ വിറ്റോളര്‍ പറഞ്ഞു. തീര പ്രദേശങ്ങളില്‍ വിഷമാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.