സ്വര്‍ണാഭരണങ്ങളുടെ സ്ഥാനത്ത് വജ്രം.
ശരീരം മൂടി പൊന്ന് അണിയുന്ന പതിവിന് പകരം ലക്ഷങ്ങള്‍ വിലമതിയ്‌ക്കുന്ന വജ്രക്കല്ലുകള്‍ പിടിപ്പിച്ച ആഭരണങ്ങളാണ് വിവാഹത്തിനണിയുക. സ്വര്‍ണം കൂടുതലുപയോഗിയ്‌ക്കുന്ന മുസ്ലീം വധുക്കള്‍ പോലും വജ്രം അണിയാന്‍ ശ്രദ്ധിയ്‌ക്കുന്നു.
ഡയമണ്‌ട് നമുക്കിന്ന് സ്റ്റാറ്റസിന്റെ ഭാഗം കൂടയാണ് ക്രിസ്‌ത്യന്‍ വിവാഹങ്ങള്‍ക്കാണ് വജ്രാഭരണങ്ങള്‍ കൂടുതലായും അണിയുക. പാദത്തോളമെത്തുന്ന വെള്ള ഫ്രോക്കിനൊപ്പം സിംപിള്‍ ഡയമണ്‌ട് നെക്ലെസും ഇയര്‍ റിംഗ്‌സും മോതിരങ്ങളും. ഇതാണ് ഇന്നത്തെ ക്രിസ്‌ത്യന്‍ വിവാഹ ഫാഷന്‍.. ചെറിയതെങ്കിലും നക്ഷത്രത്തിളക്കമുള്ള ഈ സമ്മാനം എന്നും ഓര്‍മ്മിയ്‌ക്കപ്പെടും. സാധാരണക്കാര്‍ക്കും വാങ്ങാമെന്നത് ഇവയുടെ മൂല്യം വര്‍ദ്ധിപ്പിയ്‌ക്കുന്നു. 8000 രൂപ മുതല്‍ വിലയ്‌ക്ക് ഇവ ലഭ്യമാണ്. കൂടുതല്‍ പകിട്ടുള്ളവയാണ് ആവശ്യമെങ്കില്‍ 15000 രൂപ മുതല്‍ അഞ്ച് ലക്ഷം വരെ മുടക്കേണ്‌ടി വരും.വില അല്‍പ്പം കൂടുതലാണെങ്കിലും ഇവയുടെ മനോഹാരിത ആളുകളെ എന്നും ആകര്‍ഷിയ്‌ക്കുന്നു.