
തലച്ചോറിലെ രാസപദാര്ത്ഥദേഷ്യം
തലച്ചോറിലെ രാസപദാര്‍ത്ഥ ങ്ങളുടെ അളവാണ് മനുഷ്യന്റെ വൈകാരിക തലങ്ങളെ നിയന്ത്രിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്. സെറോട്ടോണിന്‍ എന്ന രാസപദാര്‍ത്ഥമാണ്, കോപം പോലെയുള്ള വൈകാരിക തലങ്ങളെ നിയന്ത്രിക്കുന്നത്. കേംമ്പ്രിഡ്‌ജ് സര്‍വ്വകലാശാലയിലെ മനശാസ്‌ത്രജ്ഞയായ മോളി ക്രോക്കറ്റിന്റെ പഠന റിപ്പോര്‍ട്ട് ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്‌ട്. സെറോട്ടോണിനാണ് സാമൂഹിക പ്രതികരണങ്ങളുടെ രൂക്ഷതയെ നിര്‍ണ്ണയിക്കുന്നത്. തലച്ചോറിലെ സെറോട്ടോണിന്റെ അളവില്‍ വ്യത്യാസം വരുത്തിയ ശേഷം സ്വഭാവ സവിശേഷതകള്‍ പരിശോധിച്ചപ്പോഴാണ്, ഇക്കാര്യം ബോധ്യപ്പെട്ടത്. പൂര്‍ണ്ണ ആരോഗ്യവാന്മാരായ 20 പേരിലാണ് പരീക്ഷണം നടത്തിയത്. വിശന്നിരിക്കുമ്പോള്‍ ദേഷ്യം ഉണ്‌ടാകാനുള്ള കാരണവും ഇതില്‍ നിന്ന് വ്യക്തമാകുന്നുണ്‌ട്. കാരണം സെറോട്ടോണിന്‍ ഉത്‌പാദിപ്പിക്കുന്ന അമിനോ ആസിഡുകള്‍ ലഭിക്കുന്നത്, കൃത്യമായി ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമാണ്. സെറോട്ടോണിന്റെ അളവ് കുറയുമ്പോള്‍ ദേഷ്യം വര്‍ദ്ധിക്കുന്നതായി തെളിഞ്ഞു.