വിവാഹമോചനം വര്‍ദ്ധിച്ചു
ബ്രിട്ടണില്‍ വിവാഹിതരെക്കാള്‍ കൂടുതലാണ് വിവാഹമോചനം നേടിയവരെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇംഗ്ലണ്‌ടിലും വേല്‍സിലും 2006 ല്‍ വിവാഹിതരായവരുടെ എണ്ണം 2,36,980 ആണ്. ഇത് 1895 ന് ശേഷം ആദ്യമായാണ് വിവാഹിതരുടെ എണ്ണം ഇത്രയും കുറയുന്നത്. വിവാഹത്തിന് സന്നദ്ധരായവരുടെ എണ്ണം കുത്തനെ കുറയുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവാഹമോചനം തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്‌ട്. ഇത് മൂലം 16 വയസ്സിന് മുകളിലുള്ളവരില്‍ കൂടുതല്‍ പേര്‍ വിവാഹമോചനം നേടിയവരാണ്. ഇംഗ്ലണ്‌ടിലും വെല്‍സിലും വിവാഹിതരുടെ എണ്ണം 2005 ല്‍ 50 ശതമാനമായി താഴ്‌ന്നിരുന്നു.