ഏകജാലകം ഹൈക്കോടതി അപ്പീല്‍ സ്വീകരിച്ചു.
പ്ലസ്‌വണ്‍ പ്രവേശനത്തിന് ഏകജാലക സംവിധാനം നടപ്പാക്കാനുള്ള സിംഗിള്‍ ബഞ്ച് വിധിക്കെതിരെ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ബഞ്ച് ഫയലില്‍ സ്വീകരിച്ചു. ഏകജാലക സംവിധാനം സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ മാസം അഞ്ചിനകം വിശദാംശങ്ങള്‍ അറിയിക്കാനാണ് അഡ്വക്കറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാര്‍ നല്‍കിയ വിശദീകരണങ്ങളില്‍ മാനേജ്‌മെന്റുകള്‍ക്ക് അതൃപ്‌തിയുണെ്‌ടങ്കില്‍ ഈ മാസം ആറിന് ധരിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഒമ്പതിന് വിശദമായി വാദം കേള്‍ക്കും.