
9 പ്രതികള്‍ കുറ്റക്കാര്‍
ആലപ്പുഴ: ചെറായിയിലെ ഹിമാലയ ചിട്ടി കമ്പനി ഉടമകളായ സജിത്, ബിനീഷ്‌ജീവനക്കാര മൃഗം സാജു, ഉണ്ണി തുടങ്ങിയ എട്ടു പ്രതികളാണ്‌കുറ്റം ചെയ്‌തതായി കണ്‌ടെത്തികണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസില്‍ ഒന്നു മുതല്‍ എട്ടു വരെ പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി വിധിച്ചു. കേസിലെ 9, 10, 11 പ്രതികളെ വെറുതെ വിട്ടു. കുറ്റക്കാരെന്ന് കണ്‌ടെത്തിയവര്‍ക്കുള്ള ശിക്ഷ 17 നു പ്രഖ്യാപിക്കും.
എട്ടുമാസം നീണ്‌ട വിചാരണക്കുശേഷം ആലപ്പുഴ ജില്ലാ സെഷന്‍സ്‌കോടതി ജഡ്‌ജി ഡി.ശ്രീവല്ലഭനാണ്‌വിധി പ്രഖ്യാപിച്ചത്. കേസില്‍ മൊത്തം 13 പ്രതികളാണ്‌ഉണ്‌ടായിരുന്നത്.ഒരാള്‍ ഇപ്പോഴും ഒളിവിലാണ്..
2005 ജൂലൈ 20ന്‌എവറസ്റ്റ്‌ഗ്രൂപ്പ്‌ഉടമയായ ചെറായി തൈപ്പറമ്പില്‍ ടി.ജി രമേശ്,സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവരെ ലോറിയിടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ്‌കേസ്..
ദേശീയപാതയില്‍ കണിച്ചുകുളങ്ങര ജംഗ്‌ഷനു സമീപം ടാറ്റാസഫാരിയില്‍ വരികയായിരുന്ന ഇവരെ എതിരേ വന്ന ലോറി ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. കാറിലുണ്‌ടായിരുന്ന ലതയുടെ ഭര്‍തൃപിതാവ്‌വിജയധരന്‍, രമേശിന്റെ സുഹൃത്ത്‌കുട്ടികൃഷ്‌ണന്‍ എന്നിവര്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടു.
അപകടത്തിനു പിറ്റേന്നുതന്നെ സംഭവം ആസൂത്രിതമാണെന്ന്‌രാഷ്‌ട്രദീപിക റിപ്പോര്‍ട്ട്‌ചെയ്‌തിരുന്നു..
വിധി പ്രഖ്യാപനം കേള്‍ക്കാന്‍ നിരവധി ജനങ്ങള്‍ കോടതിവളപ്പില്‍ തടിച്ചു കൂടി.
കേസിന്റെ പ്രധാന്യം കണക്കിലെടുത്ത് വന്‍ സുരക്ഷാ സന്നാഹങ്ങളാണ്‌കോടതി വളപ്പില്‍ ഏര്‍പ്പെടുത്തിയിരുന്നത്..