നെല്‍സണ്‍ മണ്‌ഡേലയെ ഭീകരപ്പട്ടികയില്‍ നിന്നു നീക്കം ചെയ്ക്കം
വാഷിംഗ്‌ടണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്‌ഡേലയെയും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും ഭീകരപ്പട്ടികയില്‍ നിന്നു നീക്കം ചെയ്യുന്നതിന് അമേരിക്കന്‍ ഭരണകൂടം നടപടി ആരംഭിച്ചു. ഇതിനായുള്ള ബില്ല് ജനപ്രതിനിധി സഭ പാസാക്കി. സെനറ്റു കൂടി അംഗീകരിച്ച് പ്രസിഡന്റ് ഒപ്പിട്ടാല്‍ ബില്ല് പ്രാബല്യത്തില്‍ വരും. നോബല്‍സമ്മാന ജേതാവായ മണ്‌ഡേല ഭീകരപ്പട്ടികയില്‍ തുടരുന്നത് ഏറെ അലോസരമുണ്‌ടാക്കുന്ന കാര്യമാണെന്ന് സ്റ്റേറ്റ് സെക്രട്ടറി കോണ്‍ഡലീസാ റൈസ് ഈയിടെ പറഞ്ഞു.