സന്തോഷ് നിരപരാധിയെന്ന് ഭാര്യ
പാലക്കാട്: സന്തോഷ് മാധവന്‍ നിരപരാധിയെന്ന് ഭാര്യ സ്വപ്‌ന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തെറ്റിദ്ധാരണയുടെ പേരിലാണ് ഇപ്പോള്‍ പോലീസ് വേട്ടയാടുന്നത്. പോലീസ് അന്വേഷിക്കുന്ന യഥാര്‍ഥ കുറ്റവാളി മറ്റാരോ ആണ്. അധികം വൈകാതെ സത്യം പുറത്തുവരുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. സന്തോഷിനെക്കുറിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണെന്നു മാത്രമേ അറിയുമായിരുന്നുള്ളു. വിവാഹശേഷമാണ് ഇത്രയും വലിയ ധനികനാണെന്ന് മനസിലായത്. സ ന്തോഷ് അധികവും ബിസിനസ് ആവശ്യങ്ങള്‍ക്കായി ടൂറിലായിരിക്കും. അപ്പോഴെല്ലാം ഞാന്‍ എന്റെ വീട്ടിലാണ് നില്‍ക്കാറുള്ളത്. സന്തോഷിനൊപ്പമുള്ള കുടുംബജീവിതത്തില്‍ പൂര്‍ണ സംതൃപ്‌തയാണ്. എന്റെ ജാതകത്തില്‍ വിശേഷ യോഗമുള്ളതുകൊണ്‌ടാണ് ഇങ്ങനെയൊരു ദാമ്പത്യം ലഭിച്ചത്. സന്തോഷിന് ഒരിക്കലും ഇങ്ങനെയുള്ള കുറ്റങ്ങള്‍ ചെയ്യാനാവില്ലെന്ന് സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.