അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില കുതിച്ചു കയറുന്നു
വാഷിങ്‌ടണ്‍ : അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില കുതിച്ചു കയറുന്നു. അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്‌ക്ക് 126 ഡോളറായി. വിപണനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് വില വര്‍ധനയ്‌ക്ക് കാരണം. എണ്ണവില ഉടനെയൊന്നും സാധാരണ നിലയിലേക്ക് തിരിച്ചുവരില്ല എന്നാണ് വിദഗ്‌ദരുടെ അഭിപ്രായം. രണ്‌ട് വര്‍ഷത്തിനുളളില്‍ 150 ഡോളറായി വില ഉയരുമെന്നും കരുതുന്നു. അതേ സമയം എണ്ണവില ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ എണ്ണ ഉത്‌പാദനം കൂട്ടാന്‍ ഉത്‌പാദക രാജ്യങ്ങളുടെ സംഘടന ഒപെക് തീരുമാനിച്ചേക്കും.