കര്‍ണാടക നിയമസഭയിലേക്കുളള തെരഞ്ഞടുപ്പ് ആരംഭിച്ചു.
ബങ്കലൂര്‍ : കര്‍ണാടക നിയമസഭയിലേക്കുളള ആദ്യഘട്ട തെരഞ്ഞടുപ്പ് ആരംഭിച്ചു. ബങ്കലൂര്‍ അര്‍ബന്‍, റൂറല്‍, തുങ്കൂര്‍, ചിക്കബല്ലാപ്പൂര്‍, കോലാര്‍, രാമനഗരം, മണ്‌ഡ്യ, ഹാസന്‍,കുടക്, മൈസൂര്‍, ചാമരാജ്‌നഗര്‍ ജില്ലകളിലെ 89 മണ്‌ഡലങ്ങളില്‍ നിന്നായി 941 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 440 സ്വതന്ത്രരുമുള്‍പ്പെടുന്നു. 1.73 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.മൊത്തം 18,562 പോളിംഗ്‌സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിലേക്കായി ഒരു ലക്ഷം പോളിംഗ്‌ഉദ്യോഗസ്ഥരേയും നിയമിച്ചു കഴിഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും ഗൗഡാദള്‍ നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയാണ് ഇന്ന് ജനവിധി നേരിടുന്നവരില്‍ പ്രധാനി. ഗ്രാമീണ ജില്ലയായ രാമനഗറിലാണ് കുമാരസ്വാമി മത്സരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി രാമകൃഷ്‌ണ ഹെഗ്‌ഡെയുടെ മകള്‍ മമത നിച്ചാനിയാണ് എതിരാളി. കോണ്‍ഗ്രസ് നേതാക്കളായ മുന്‍ ഉപമുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയിലും, കേന്ദ്രമന്ത്രി അംബരീഷ് ശ്രീരംഗപട്ടണത്തും, പ്രവര്‍ത്തക സമിതി അംഗം ജി.പരമേശ്വര കൊട്ടിഗെരെയിലും മത്സരിക്കുന്നു. ബിജെപിയില്‍ മുന്‍ ആരോഗ്യമന്ത്രി ആര്‍ അശോക് ബങ്കലൂര്‍ നഗരത്തിലെ പത്മനാഭ നഗറിലും സുബ്രഹ്മണ്യ നായിഡു ഹെബ്ബാളിലും ജനവിധി നേരിടുന്നു.
വോട്ടെടുപ്പ് സുഗമവും നിര്‍ഭയവുമാക്കാന്‍ കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു. വിവിധ പോളിംഗ്‌സ്റ്റേഷനുകളിലായി 58,000 സുരക്ഷാഭടന്മാരേയാണ് വിന്യസിച്ചിട്ടുള്ളത്. ഇതില്‍ 25,000 സംസ്ഥാനപോലീസും 15,000 അര്‍ദ്ധസൈനികരും 15,000 ഹോംഗാര്‍ഡുകളും ഉള്‍പ്പെടുന്നു. ആകെയുള്ള 18,562 പോളിംഗ്‌സ്റ്റേഷനുകളില്‍ 6,252 എണ്ണം അതീവപ്രശ്‌നബാധിതമായും 3,500 എണ്ണം പ്രശ്‌നബാധിതമായും കണെ്‌ടത്തിയിട്ടുണ്‌ട്. ഇവിടങ്ങളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്താന്‍ ഇതിനോടകം 1000-ത്തോളം പേരെ മുന്‍കരുതലെന്ന നിലയില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്‌ട്.
ഇന്നു തെരഞ്ഞെടുപ്പു നടക്കുന്ന ബാംഗളൂര്‍ നഗരത്തിലെ 26 മണ്‌ഡലങ്ങളില്‍ ആകെ 5,685 പോളിംഗ്‌ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 2,000 എണ്ണം പ്രശ്‌നബാധിതമാണെന്നു കണെ്‌ടത്തി അതീവസുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മൊത്തം 13,000 സുരക്ഷാഭടന്മാരേയാണ് ഇവിടെ നി യോഗിച്ചിട്ടുള്ളത്. ഇതുകൂടാ തെ,600- ഓളം മൊബൈല്‍സ്‌ക്വാഡുകളും രംഗത്തുണ്‌ടാവും.