VIDEO PHOTO MUSIC MAIL CHAT E-CARDS FUN BOOKS CARTOONS SHOPPING TRAVEL CLASSIFIEDS ARCHIVE SERVICES CAMPUS NEWS UPDATES JOBS READING PROBLEM

സെന്‍സെക്‌സ്‌ ഇന്നലെ 258 പോയിന്റിന്റെ തകര്‍ച്ച.

മുംബൈ: ആഗോളവിപണിയില്‍ തുടരുന്ന തകര്‍ച്ച പിന്തുടര്‍ന്ന്‌ ഇന്ത്യന്‍ ഓഹരി സൂചികകളും ഇന്നലെ നഷ്‌ടത്തില്‍ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്‌ ഇന്നലെ 258 പോയിന്റിന്റെ നഷ്‌ടത്തില്‍ 17,081 ല്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി 54 പോയിന്റ്‌ നഷ്‌ടത്തില്‍ 5,082 ക്ലോസ്‌ ചെയ്‌തു.

ശക്തയായ വില്‌പനയെ തുടര്‍ന്ന്‌ 127 പോയിന്റിന്റെ നഷ്‌ടത്തില്‍ 17,212 ല്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ്‌ തലേദിവസത്തെ ക്ലോസിംഗില്‍ നിന്നും തുടര്‍ച്ചയായ 301 പോയിന്റിന്റെ നഷ്‌ടത്തില്‍ ഒരവസരത്തില്‍ 17,038 ലേക്ക്‌ ഇടിഞ്ഞു. ഒടുവില്‍ വ്യാപാരത്തിന്റെ അവസാനനിമിഷത്തില്‍ നില അല്‍പം ഭേദപ്പെടുത്തിക്കൊണ്‌ട്‌ 258 പോയിന്റ്‌ നഷ്‌ടത്തില്‍ 17,081 അവസാനിക്കുകയായിരുന്നു.

ബിഎസ്‌ഇ യില്‍ ഇന്നലെ 2,746 കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍ 1,104 എണ്ണം നേട്ടമുണ്‌ടാക്കി. 1,592 എണ്ണത്തിന്‌ നഷ്‌ടം നേരിട്ടപ്പോള്‍ ശേഷിക്കുന്നവ വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. ടാറ്റ സ്‌റ്റീല്‍, ഭാരതി എയര്‍ടെല്‍, എസിസി, റാന്‍ബാക്‌സി, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ നേട്ടമുണ്‌ടാക്കിയപ്പോള്‍ ഐടിസി, സത്യം, ഇന്‍ഫോസിസ്‌, ലാര്‍സന്‍ ആന്‍ഡ്‌ ടുബ്രോ, ഐസിഐസിഐ ബാങ്ക്‌, റിലയന്‍സ്‌ എനര്‍ജി, ടിസിഎസ്‌, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ കമ്പനികള്‍ക്ക്‌ ഇന്നലെ വിപണിയില്‍ കാലിടറി.


Comments



Rate this article and leave a reply:
Rating: * Poor Excellent
Your Name *: Email (private): Website:
Please copy the characters from the image below into the text field below. Doing this helps us prevent automated submissions.
Security Code: img

നീലലോഹിത ദാസന്‍ നാടാരെ കുറ്റവിമുക്തനാക്കി.:.
തിരുവനന്തപുരം:ഐ.എ.എസ്‌
ഉദ്യോഗസ്ഥയായ



 
SUBSCRIBE LIVE CRIKET SCORE MALAYALAM DICTIONARY ADVERTISE WITH US SITE MAP CONTRIBUTE NEWS AUTO BUSINESS STYLE CONTACT US ABOUT US FEEDBACK
Back to Top | Who's Who @ Anweshanam
Copyright © 2008 Haq Media. All rights reserved.
Best viewed at 1024x768 screen resolution in Microsoft Internet Explorer 4 and above.