വിഎച്ച്‌പിയും ഹിന്ദുമുന്നണിയും ദശാവതാരത്തിനെതിരെ.

കമല്‍ഹാസന്റെ പുതിയ സിനിമയായ ദശാവതാരത്തിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തി. സിനിമയിലെ വൈഷ്‌ണവരും ശൈവരും തമ്മിലുള്ള സംഘര്‍ഷത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ ഹൈന്ദവ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് വിഎച്ച്‌പിയും ഹിന്ദുമുന്നണിയും രംഗത്തെത്തിയിരിക്കുന്നത്. ഈ ഭാഗങ്ങള്‍ നീക്കം ചെയ്‌തില്ലെങ്കില്‍ വിശ്വാസികളെ സംഘടിപ്പിച്ച് പ്രതിഷേധം ഉയര്‍ത്തുമെന്നാണ് ഇവരുടെ ഭീഷണി. ഏതാനും മാസങ്ങള്‍ക്ക് ശേഷം മാത്രമേ റിലീസിംഗുള്ളൂ എങ്കിലും ഇപ്പോള്‍ തന്നെ പ്രതിഷേധം ശക്തമാക്കാനാണ് ഇവരുടെ നീക്കം. കമല്‍ഹാസന്‍ പത്ത് റോളുകളില്‍ അഭിനയിക്കുന്ന ദശാവതാരത്തിനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമയുടെ ഓഡിയോ കാസറ്റ് റിലീസിങ്ങില്‍ ജാക്കി ചാന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു.