രാഹുല്‍ കാ സ്വയംവര്‍ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ വധുവിനെ തെരഞ്ഞെടുത്ത അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി പ്രമോദ് മഹാജന്റെ മകന്‍ രാഹുല്‍ മഹാജന്റേത് നാടകമെന്ന് ആരോപണം. രാഖി സാവന്തിനെപ്പോലെ രാഹുലും ഇപ്പോഴത്തെ ചൂട് കഴിയുമ്പോള്‍ വധു ഡിംപിയുമായി വേര്‍പിരിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബംഗാളി മോഡലായ ഡിംപിയുടെ ബിക്കിനി ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലെ ചൂടന്‍ വിഭവമാണ്. ഹലോ മേംസാബ് എന്ന ബംഗാളി ചിത്രത്തിലെ ഡിംപിയുടെ ഐറ്റം നമ്പരിനും ആരാധകര്‍ ഏറെ. എന്നാല്‍ ഇവയെല്ലാം അവരുടെ കരിയറിന്റെ ഭാഗമാണെന്നാണ് രാഹുല്‍ പറയുന്നത്. തന്റെ മനസിനിണങ്ങിയ പെണ്‍കുട്ടി എന്നാണ് 21 വയസുകാരിയായ ഡിംപിയെ 34 വയസുകാരനായ രാഹുല്‍ വിശേഷിപ്പിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിലും ഡിംപിക്ക് ഏറെ താല്‍പ്പര്യമാണെന്നും ഇതാകാം രാഹുലിനെ ആകര്‍ഷിച്ചതെന്നും ഒരു വിഭാഗം പറയുന്നു. അതുകൊണ്ടുതന്നെയാകാം രാഹുലിന് ഡിംപിയെ ഇഷ്‌ടമായതെന്നും ഇവര്‍ പറയുന്നു. മറ്റു മത്സരാര്‍ഥികളെ അപേക്ഷിച്ച് ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചും ഡിംപി രാഹുലിനെ വീഴ്‌ത്താന്‍ ശ്രമിച്ചതായും ആരോപണമുണ്ട്‌ള
നേരത്തേ ഷോയുടെ ആദ്യ സീസണില്‍ കാനഡയില്‍ വ്യവസായിയായ എലേഷിനെ ഭര്‍ത്താവായി നടി രാഖി സാവന്ത് തെരഞ്ഞെടുത്തിരുന്നു. ജീവിതം സഫലമായെന്ന മട്ടില്‍ തകര്‍ത്തഭിനയിച്ച രാഖി പിന്നീട് ബന്ധം ശരിയാകില്ലെന്നു പറഞ്ഞ് പരസ്‌പരം പിന്മാറിയിരുന്നു. രാഹുലും ഇതേ രീതി തന്നെയാകും അവലംബിക്കുക. എന്തായാലും കിട്ടിയ സമയം കൊണ്ട് ഡിംപിയുമൊത്ത് മാലിയില്‍ മധുവിധുവിന് തയാറെടുക്കുകയാണ് രാഹുല്‍. അങ്കവും കാണാം താളിയുമൊടിക്കാം എന്ന നയമാകാം റിയാലിറ്റി ഷോയിലൂടെ രാഹുല്‍ ലക്ഷ്യമിട്ടത്. പണവും പ്രശസ്‌തിയും ഒപ്പം കുറച്ചുനാളത്തേക്ക് ഒരു പെണ്ണും. ടിവി ചാനലുകള്‍ക്ക് അങ്ങനെ പുതിയൊരു ജോലി കൂടി...