Partly Cloudy

Trivandrum, IN

31°C

Partly Cloudy

Humidity: 66%

Wind: W at 6 mph

User Rating: / 0
PoorBest 

ഇന്ധനവില നിശ്ചയിക്കാന്‍ രൂപീകരിച്ച കിരീത് പരീഖ് കമ്മിറ്റി ഡീസല്‍ കാറുകള്‍ക്കു കൂടുതല്‍ എക്സൈസ് ലെവി ശുപാര്‍ശ ചെയ്ത പശ്ചാത്തലത്തില്‍ ഇവയുടെ വില വര്‍ധിച്ചേക്കുമെന്നു സൂചന. അങ്ങനെ വന്നാല്‍ ഈ വര്‍ഷം മധ്യത്തോടെ പുറത്തിറക്കുന്ന ടാറ്റ നാനോ ഡീസല്‍ വിലയും വര്‍ധിച്ചേക്കും. 
എല്ലാ ഡീസല്‍ കോംപാക്റ്റ് കാറുകള്‍ക്കും 80,000 രൂപ ലെവി ചുമത്തണമെന്നാണു കിരീത് പരീഖ് കമ്മിറ്റി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ചെറുകാറുകള്‍ക്ക് ഇപ്പോള്‍ വിലയുടെ എട്ടു ശതമാനമാണു എക്സൈസ് ഡ്യുട്ടി ഈടാക്കുന്നത്. ഡീസല്‍ കാറുകളില്‍ 1.5 ലിറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്നവയ്ക്കാണിത്. പെട്രോള്‍ കാറുകളില്‍ 1.2 ലിറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്നവയ്ക്കും ഇതേ നിരക്ക്. ഇതിന്‍റെ കൂടെ 80,000 രൂപ അധികം ഈടാക്കിയാല്‍ ഫലത്തില്‍ എക്സൈസ് ലെവി 35 ശതമാനമായി മാറും. 
ഈ വര്‍ഷം മധ്യത്തോടെ ഇന്ത്യന്‍ നിരത്തില്‍ ഡീസല്‍ നാനോ ഇറക്കാനാണു ടാറ്റ തയാറെടുക്കുന്നത്. രണ്ടു ലക്ഷം രൂപയ്ക്കു കാര്‍ ലഭ്യമാക്കാനാണു കമ്പനി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഡീസല്‍ കാറുകള്‍ക്കു സര്‍ക്കാര്‍ ലെവി ചുമത്തിയാല്‍ വില 3.5 ലക്ഷം രൂപയാക്കേണ്ടി വരുമെന്നാണു സൂചന. അങ്ങനെയായാല്‍ മറ്റു കമ്പനികളുമായി മത്സരിക്കേണ്ടി വരും നാനോയ്ക്ക്. ഹോണ്ട, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികളുടെ കാറുകളുടെ വിലയും വര്‍ധിച്ചേക്കും.

 

Add comment


Security code
Refresh

Recent News

Please wait while JT SlideShow is loading images...
വയനാട്ടില് സിപിഎമ്മിനെന്നും ഒരേ നിലപാട്ബസ്ചാര്‍ജ് വര്ധന ഉടനെബജറ്റ് 2010-2011 ഒറ്റനോട്ടത്തില്‍സ്വാമി നിത്യാനന്ദയുടെ കിടപ്പറ