Partly Cloudy

Trivandrum, IN

33°C

Partly Cloudy

Humidity: 59%

Wind: SW at 2 mph

User Rating: / 0
PoorBest 

 

ആഗോള ഓഹരി വിപണികള്‍ വീണ്‌ടും കരടിവലയത്തില്‍ അകപ്പെട്ടു. പ്രതികൂല വാര്‍ത്തകള്‍ ഒരുക്കിയ കെണിയില്‍ നിന്ന്‌ പുറത്തു ചാടാനുള്ള ശ്രമം വിഫലമായതോടെ നിക്ഷേപകന്‍ വില്‍പ്പനക്കാരന്റെ മേലങ്കി അണിയാനുള്ള നീക്കത്തിലാണ്‌.?

സാമ്പത്തിക പ്രതിസന്‌ധി അഭിമുഖീകരിക്കുന്ന യൂറോപ്യന്‍ വിപണികള്‍ മാത്രമല്ല, അമേരിക്കയിലെയും ഏഷ്യയിലെയും പ്രമുഖ ഇന്‍ഡക്‌സുകളും കടുത്ത സമ്മര്‍ദ്ദത്തിലാണ്‌. ബോംബെ സെന്‍സെക്‌സിന്‌ കഴിഞ്ഞവാരം 422 പോയന്റിന്‍െറ ഇടിവ്‌ സംഭവിച്ചപ്പോള്‍ നിഫ്‌റ്റിയിലെ തളര്‍ച്ച മൂന്നാഴ്‌ച കൊണ്‌ട്‌ 495 പോയന്റായി ഉയര്‍ന്നു. പിന്നിട്ടവാരം ഇതേകോളത്തില്‍ സൂചിപ്പിച്ചിരുന്ന 4,753 പോയന്റിലെ ഫസ്‌റ്റ്‌ സപ്പോര്‍ട്ട്‌ നിലനിര്‍ത്തികൊണ്‌ട്‌ നിഫ്‌റ്റി 4,757 ല്‍ ക്ലോസ്‌ ചെയ്‌തു. ഈ വാരം നിഫ്‌റ്റിക്ക്‌ 4,649-4,541 ല്‍ താങ്ങ്‌ നിലനില്‍ക്കുന്നുണ്‌ട്‌. വിപണിയുടെ പ്രതിരോധം 4,908-5,059 ലാണ്‌.

ബിഎസ്‌ഇ സൂചികയ്‌ക്ക്‌ ഈ വര്‍ഷം ഇതിനകം പത്തു ശതമാനം ഇടിവ്‌ സംഭവിച്ചു. വ്യാപാരാന്ത്യം 16,000 പോയന്റിന്റെ നിര്‍ണായക താങ്ങ്‌ കൈമോശം വന്ന വിപണി 15,916 ലാണ്‌. ഈ വാരം ബിഎസ്‌ഇക്ക്‌ 16,404 ല്‍ ആദ്യ കടമ്പ നിലനില്‍ക്കുന്നു. സാങ്കേതികമായി ഓവര്‍ സോള്‍ഡ്‌ പൊസിഷനില്‍ നീങ്ങുന്ന വിപണിയുടെ താങ്ങ്‌ 15,576-15,236 ലാണ്‌. കേന്ദ്ര ബജറ്റിന്‌ മൂന്നാഴ്‌ച മാത്രം ശേഷിക്കവെ ഒരു പ്രീ ബജറ്റ്‌ റാലിക്കുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്‌ട്‌. സാങ്കേതികമായി വിലയിരുത്തിയാല്‍ നിഫ്‌റ്റിയുടെ പ്രതിമാസ ചാര്‍ജ്‌ സെല്‍ സിഗ്‌നല്‍ നിലനിര്‍ത്തുകയാണ്‌. അതേ സമയം വീക്കിലി ചാര്‍ട്ട്‌ ഒരു പുള്‍ബാക്ക്‌ റാലിക്കുള്ള സാധ്യതയിലേയ്‌ക്കാണ്‌ വിരല്‍ ചൂണ്‌ടുന്നത്‌. വിദേശ ഫണ്‌ടുകള്‍ പോയവാരത്തിലും വില്‌പനയില്‍ തന്നെയാണ്‌ ശ്രദ്ധകേന്ദ്രീകരിച്ചത്‌. ഇതിനിടയില്‍ ഡെറിവേറ്റീവ്‌ മാര്‍ക്കറ്റില്‍ ഓപ്പണ്‍ ഇന്ററെസ്‌റ്റ്‌ ഒരു ലക്ഷം കോടിക്ക്‌ മുകളിലേയ്‌ക്ക്‌ നീങ്ങിയത്‌ നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിച്ചു.?

അമേരിക്കയില്‍ ഡൗ ജോണ്‍സ്‌ സൂചികയ്‌ക്ക്‌ ഒരു ഘട്ടത്തില്‍ പതിനായിരത്തിലെ താങ്ങ്‌ കൈമോശം വന്നു. സൂചിക 9,835 വരെ ഇടിഞ്ഞ ശേഷം ക്ലോസിംഗ്‌ വേളയില്‍ 10,018 ലായിരുന്നു. ഡൗ സൂചിക ഈ വാരം 10,160-10,200 റേഞ്ചിലേയ്‌ക്ക്‌ ഒരു പുള്‍ബാക്ക്‌ റാലി കാഴ്‌ചവയ്‌ക്കാന്‍ ഇടയുണെ്‌ടങ്കിലും വിപണിയുടെ ശക്തമായ താങ്ങ്‌ ഇപ്പോള്‍ 9,600 റേഞ്ചിലാണ്‌. അതുകൊണ്‌ട്‌ തന്നെ ഫ്രഷ്‌ പൊസിഷനുകള്‍ക്ക്‌ അമേരിക്കന്‍ മാര്‍ക്കറ്റില്‍ ഫണ്‌ടുകള്‍ മടിക്കും. ഇതിനിടയില്‍ സിബിഒഇ വോളാറ്റിലിറ്റി ഇന്‍ഡക്‌സ്‌ 29 ലേക്ക്‌ ഇടിഞ്ഞ ശേഷം 26 ല്‍ ക്ലോസിംഗ്‌ നടന്നു.?

വിനിമയ വിപണിയില്‍ ഡോളറിന്‌ മുന്നില്‍ രൂപ വീണ്‌ടും തളര്‍ച്ചയിലേയ്‌ക്ക്‌ നീങ്ങി. ഇതിനിടയില്‍ യൂറോയ്‌ക്ക്‌ മുന്നില്‍ യുഎസ്‌ ഡോളര്‍ കൈവരിച്ച ഉണര്‍വ്‌ നിക്ഷേപകരെ ക്രൂഡ്‌ മാര്‍ക്കറ്റില്‍ നിന്ന്‌ പിന്തിരിപ്പിച്ചു. ബാരലിന്‌ 75 ഡോളറിനെ ചുറ്റിപ്പറ്റി നീങ്ങിയ എണ്ണ വില വാരാന്ത്യം 71 ഡോളറിലേയ്‌ക്ക്‌ പരീക്ഷണം നടത്തി. എണ്ണ മാര്‍ക്കറ്റ്‌ തണുത്തതോടെ സ്വര്‍ണത്തിന്റെ തിളക്കത്തിനും മങ്ങലേറ്റു. 1,100 ഡോളറില്‍ നിന്ന്‌ സ്വര്‍ണം 1,065ലേക്ക്‌ ഇടിഞ്ഞു.?

മുന്‍നിര ഓഹരികളായ ജെപി അസോസിയേറ്റ്‌സ്‌, എസ്‌ബിഐ തുടങ്ങിയവയുടെ നിരക്ക്‌ ഏഴു ശതമാനം ഇടിഞ്ഞു.?

അതേ സമയം ബ്ലൂചിപ്പ്‌ ഓഹരികളായ റിലയന്‍സ്‌, ഡിഎല്‍എഫ്‌, എച്ച്‌യുഎല്‍ തുടങ്ങിയവയുടെ നിരക്ക്‌ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലവാരത്തിലാണ്‌. ഹിന്‍ഡാല്‍കോ, ഭെല്‍, എന്‍റ്റിപിസി തുടങ്ങിയവയും തളര്‍ച്ചയിലായിരുന്നു.?

 

 

Add comment


Security code
Refresh

Recent News

Please wait while JT SlideShow is loading images...
വയനാട്ടില് സിപിഎമ്മിനെന്നും ഒരേ നിലപാട്ബസ്ചാര്‍ജ് വര്ധന ഉടനെബജറ്റ് 2010-2011 ഒറ്റനോട്ടത്തില്‍സ്വാമി നിത്യാനന്ദയുടെ കിടപ്പറ