Partly Cloudy

Trivandrum, IN

31°C

Partly Cloudy

Humidity: 66%

Wind: W at 6 mph

User Rating: / 0
PoorBest 

 

പൊതുമേഖല ബാങ്കുകളില്‍ നിന്നും എയര്‍ ഇന്ത്യ ഹ്രസ്വകാല വായ്‌പയായി എടുത്തിട്ടുള്ള 16570 കോടി രൂപ ദീര്‍ഘകാല വായ്‌പയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ ചെയ്‌തിട്ടുണ്‌ട്‌. ഇതുവഴി വര്‍ഷം തോറും എയര്‍ ഇന്ത്യക്ക്‌ പലിശയിനത്തില്‍ 500 കോടി രൂപയുടെ ലാഭമുണ്‌ടാകുമെന്ന്‌ മാനേജിംഗ്‌ ഡയറക്ടര്‍ അരവിന്ദ്‌ ജാദവ്‌ വ്യക്തമാക്കിയിട്ടുണ്‌ട്‌.

ഓഹരി മൂലധനമായി 800 കോടി രൂപ സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക്‌ നല്‍കിയിട്ടുണ്‌ട്‌. 16 പൊതുമേഖല ാബാങ്കുകളില്‍ നിന്നായി 11 മുതല്‍ 12 ശതമാനം വരെ പലിശയ്‌ക്കാണ്‌ കടമെടുത്തിട്ടുള്ളത്‌. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ സഞ്ചിതനഷ്ടം 8000 കോടിയാണ്‌. ഇതിനു പുറമെ ദൈനംദിന പ്രവര്‍ത്തന മൂലധനയിനത്തില്‍ 22500 കോടി രൂപ വായ്‌പയായി എടുത്തിട്ടുണ്‌ട്‌. ഇന്ധനവില വര്‍ധനവാണ്‌ നഷ്ടത്തിനു ഒരു പ്രധാന കാരണമായി എയര്‍ ഇന്ത്യ പറയുന്നത്‌. ആഭ്യന്തര സെക്‌്‌ടറില്‍ പുതിയ സ്വകാര്യ എയര്‍ലൈനുകള്‍ സര്‍വീസ്‌ ആരംഭിച്ചതോടെ ഈ രംഗത്തുണ്‌ടായ അനാരോഗ്യകരമായ മത്സരം എയര്‍ ഇന്ത്യയ്‌ക്ക്‌ വന്‍ നഷ്‌്‌ടത്തിന്‌ ഇടയാക്കിയതായി പറയുന്നു.

 

Add comment


Security code
Refresh

Recent News

Please wait while JT SlideShow is loading images...
വയനാട്ടില് സിപിഎമ്മിനെന്നും ഒരേ നിലപാട്ബസ്ചാര്‍ജ് വര്ധന ഉടനെബജറ്റ് 2010-2011 ഒറ്റനോട്ടത്തില്‍സ്വാമി നിത്യാനന്ദയുടെ കിടപ്പറ