വാഷിംഗ്‌ടണ്‍: ലോകത്തെ ഒന്നാം നിര സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ ചൈന വിടാനൊരുങ്ങുന്നു. ചൈനീസ് സര്‍ക്കാര്‍ ഗൂഗിളിനു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സെന്‍സര്‍ഷിപ്പില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം. ഇനി ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും തീരുമാനത്തില്‍ നിന്നും പിന്‍മാറില്ലെന്നും ഗൂഗിളിന്റെ വൈസ് പ്രസിന്റ് നിക്കോള്‍ വോംഗ് പറഞ്ഞു. ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് സമ്പൂര്‍ണസേവനം ഉറപ്പുവരുത്തേണ്‌ടതുണെ്‌ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഡിസംബറില്‍ ചൈനയില്‍ നിന്നുള്ള ഹാക്കര്‍മാര്‍ ഗൂഗിളിനെ ആക്രമിച്ചതിനെത്തുടര്‍ന്നാണ് പ്രശ്‌നം ഗുരുതരമായത്. ചൈനയില്‍ നിന്നുള്ള ലക്ഷക്കണക്കിന് ഗൂഗിള്‍ ഉപഭോക്താക്കളുടെ ജിമെയില്‍ അക്കൗണ്‌ടുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചൈനയിലെ നിരവധി മനുഷ്യാവകാശപ്രവര്‍ത്തകരുടെ ജിമെയില്‍ അക്കൗണ്‌ടുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമമുണ്‌ടായിട്ടുണെ്‌ടന്നും വോംഗ് പറഞ്ഞു.