ടെഹ്റാന്‍: ഭീകരതക്കെതിരായ പോരാട്ടത്തിന്‍റെ മറവില്‍ ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ സമ്പത്തില്‍ ആധിപത്യം സ്ഥാപിക്കാനാണു യുഎസ് ശ്രമിക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്‍റ് അഹമ്മദി നെജാദ്. പശ്ചിമേഷ്യയിലെ യുഎസ് സൈനിക സാന്നിധ്യം മേഖലയുടെ സുരക്ഷയ്ക്കു ഗുണം ചെയ്യില്ല. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ഇറാന്‍റെ സുഹൃദ് ബന്ധം തകര്‍ക്കാനാണു യുഎസ് ശ്രമിക്കുന്നത്. ഈ ശ്രമം വിജയിക്കില്ല. ഗള്‍ഫ് മേഖലയെ അസ്ഥിരപ്പെടുത്താന്‍ യുഎസിനെ ഇറാനിലെ ജനങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഗള്‍ഫ് മേഖലയിലേക്കും മിസൈല്‍ പ്രതിരോധ സംവിധാനം വ്യാപിപ്പിക്കുമെന്ന് ഈവര്‍ഷാദ്യം യുഎസ് പ്രഖ്യാപിച്ചിരുന്നു. ആണവ പ്രശ്നത്തില്‍ ഇറാനെതിരേ യുഎന്‍ രക്ഷാസമിതിയുടെ ഉപരോധം കൊണ്ടു വരാന്‍ ലോകരാജ്യങ്ങളുടെ പിന്തുണ യുഎസ് തേടുന്നതിനിടെയാണു യുഎസ് സൈനിക സാന്നിധ്യത്തിനെതിരേ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പു നല്‍കിയത്.