Haze

Trivandrum, IN

27°C

Haze

Humidity: 74%

Wind: N at 0 mph

User Rating: / 0
PoorBest 

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ ലയന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. ഇക്കാര്യത്തില്‍ പുതിയ ശ്രമങ്ങളൊന്നും ആരംഭിക്കേണ്ടെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്. രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നുള്ള എതിര്‍പ്പും റിസര്‍വ് ബാങ്കിന്റെ സമീപനവുമാണ് കേന്ദ്രസര്‍ക്കാരിനെ പിറകോട്ടു വലിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ പ്രബല പൊതുമേഖലാ ബാങ്കുകളോട് കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ലയന സാധ്യത ആരായാന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാലിപ്പോള്‍ ഈ ദൗത്യത്തില്‍ നിന്ന് പിന്തിരിയാനാണ് ധനമന്ത്രാലയത്തിന്റെ ഉപദേശം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഒരു ബാങ്കും ലയനപദ്ധതിയുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. രാഷ്ട്രീയ സമവായമില്ലാത്ത സാഹചര്യത്തില്‍ ജീവനക്കാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ ലയനപദ്ധതി അടിച്ചേല്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്.

ബാങ്കുകളുടെ ലയനത്തിന് അടിയന്തര പ്രാധാന്യമില്ലെന്ന റിസര്‍വ് ബാങ്കിന്റെ നിലപാടും കേന്ദ്ര സര്‍ക്കാരിനെ നിരുത്സാഹപ്പെടുത്തി. ബാങ്കിങ് സേവനം കൂടുതല്‍ പേര്‍ക്കിടയിലേക്ക് എത്തിക്കുകയാണ് വേണ്ടതെന്നും ബാങ്കുകളുടെ ഏകീകരണത്തിനല്ല മുന്‍ഗണനയെന്നുമുള്ള റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഡോ. കെ.സി. ചക്രവര്‍ത്തിയുടെ നവംബറിലെ അഭിപ്രായപ്രകടനം കേന്ദ്ര ബാങ്കിന് ഇതില്‍ താത്പര്യമില്ലെന്നതിന്റെ സൂചനയായി.

Add comment


Security code
Refresh

Recent News

Please wait while JT SlideShow is loading images...
വയനാട്ടില് സിപിഎമ്മിനെന്നും ഒരേ നിലപാട്ബസ്ചാര്‍ജ് വര്ധന ഉടനെബജറ്റ് 2010-2011 ഒറ്റനോട്ടത്തില്‍സ്വാമി നിത്യാനന്ദയുടെ കിടപ്പറ