തിരുവനന്തപുരം: മില്‍മപാലിന്റെ വില തല്‍ക്കാലം ചര്‍ച്ച ചെയ്യില്ലെന്ന് ഭക്ഷ്യ മന്ത്രി സി. ദിവാകരന്‍ പറഞ്ഞു. സ്വകാര്യഡയറി ഫാം ഉടമകളുമായി വൈകീട്ട് ചര്‍ച്ച നടത്തും. സംസ്ഥാനത്ത് പാല്‍ എത്തിക്കേണ്ടത് മില്‍മയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ചയായി സംസ്ഥാനത്ത് പാല്‍ക്ഷാമം തുടരുന്നു. പ്രധാന ഉല്‍പാദകരായ മില്‍മയുടെ പല കേന്ദ്രങ്ങളിലും പാല്‍ കുറവാണ്. ഇതിനിടെ മില്‍മാ പാലിന്റെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ ഗോപാലക്കുറുപ്പ് പറഞ്ഞിരുന്നു.
പാലിന്റെ ആഭ്യന്തര ഉല്പാദനം കുറഞ്ഞതും മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പാലിന്റെ വരവ് ഗണ്യമായി കുറഞ്ഞതുമാണ് പാല്‍ക്ഷാമം വര്‍ധിക്കാന്‍ കാരണം. വരും ദിവസങ്ങളിലും പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത. മില്‍മയുടെ നീല കവറില്‍ ലഭ്യമാകുന്ന 'ടോണ്‍ഡ്' പാലുകള്‍ക്കാണ് വര്‍ധിച്ച ക്ഷാമം. പല ബൂത്തുകളിലും ടോണ്‍ഡ് പാലിന്റെ വരവുതന്നെ നിലച്ചു. പിങ്ക് പാക്കറ്റുകളില്‍ ലഭ്യമാകുന്ന ജേഴ്‌സി പാലുകള്‍ ഒന്നുപോലും വിപണിയില്‍ കിട്ടുന്നില്ല.
പാലിന്റെ വില മൂന്നുരൂപ വര്‍ധിപ്പിക്കാനാണ് മില്‍മ ശുപാര്‍ശ ചെയ്തത്. ജേഴ്‌സി പാലിന് ലിറ്ററിന് 22 രൂപയും ടോണ്‍ഡ്, സ്മാര്‍ട്ട് പാലുകള്‍ക്ക് 20 രൂപയുമാണ് നിലവിലുള്ള വില.